pravasi

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനമായി. വേഗത്തിലുള്ള കൊവിഡ് പരിശോധനയ്ക്ക് കേന്ദ്രം മുൻകൈയ്യെടുക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.

രാജ്യാന്തര വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയേക്കില്ല എന്ന് ആരോഗ്യമന്ത്രിയടക്കമുള്ളവർ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. പ്രതിഷേധമുണ്ടെങ്കിലും സംസ്ഥാനത്തെ രോഗനിരക്ക് പിടിച്ചു നിർത്താൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിലപാടിലാണ് സർക്കാർ. സർക്കാർ തീരുമാനത്തെ പ്രവാസികളും പ്രതിപക്ഷവും ശക്തമായ ഭാഷയിലാണ് കഴിഞ്ഞദിവസം വിമർശിച്ചത്.