ബാലരാമപുരം: വർദ്ധിപ്പിച്ച വൈദ്യൂതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാലരാമപുരം ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.വിനു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.മുത്തുകൃഷ്ണൻ,​ അഡ്വ.വിപിൻജോസ്,​ റ്റി.എസ് ലാലു,​ ബാലരാമപുരം റാഫി,​ തലയൽ മധു,​ കുട്ടൻ,​ ജയകുമാർ,​ തമ്പി,​ രാജേഷ്,​ മണിക്കുട്ടൻ,​ ശ്രീകുമാർ തങ്കഭായി എന്നിവർ സംബന്ധിച്ചു. ചപ്പാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉച്ചക്കട കെ.എസ്.ഇ.ബി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചപ്പാത്ത് മണ്ഡലം പ്രസിഡന്റ് ഹൈസെന്റ് ലൂയിസ് സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ,​ ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ,​ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.സുധാകരൻ,​ ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി,​ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ടി.ഏലിയാമ്മ,​യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,​പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു,​പഞ്ചായത്ത് അംഗങ്ങളായ സി.എസ് ഹരിചന്ദ്രൻ,​ നന്നംകുഴി ബിനു,​ സുജകുമാരി,​ വസന്ത,​ മണ്ഡലം ഭാരവാഹികളായ കുഴിവിള സജി,​ ശശിധരൻ,​ കുഴിവിള മധു,​അഭീഷ് കുമാർ,​ കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മൂലക്കര അജിത്,​ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശരത്,​ മണ്ഡലം പ്രസിഡന്റ് ബഷീർ,​ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നന്ദു എന്നിവർ സംബന്ധിച്ചു.കോൺഗ്രസ് പള്ളിച്ചൽ നരുവാമൂട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നരുവാമൂട് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ ധർണ അഡ്വ.എം.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നരുവാമൂട് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ സ്വാഗതം പറഞ്ഞു. പെരിങ്ങമല വിജയൻ,​ മല്ലികാവിജൻ,​ അഡ്വ.സ‌ജ്ഞയ്കുമാർ,​ നരുവാമൂട് ജോയി,​ വിക്രമൻ,​പാപ്പച്ചൻ എന്നിവർ സംബന്ധിച്ചു.