ബാലരാമപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിനോദ് കോട്ടുകാലിന്റെ നേത്യത്വത്തിൽ നടക്കുന്ന ടിവി ചലഞ്ചിന്റെ ഭാഗമായി ഇൻകാസ് ഒ.ഐ.സി.സി ഖത്തർ ജില്ലാകമ്മിറ്റി നൽകിയ ടിവി മണ്ണക്കല്ല് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി.16 ഓളം വിദ്യാർത്ഥികൾക്ക് അസോസിയേഷൻ ഇനി ഓൺലൈൻ വഴി പഠന സൗകര്യമൊരുക്കും. ഡി.സി.സി മെമ്പർ കോട്ടുകാൽ ജയരാജൻ,​ പഞ്ചായത്ത് പ്രസിഡന്റ് സജി,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വട്ടവിള വിജയകുമാർ,​ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മണ്ണക്കല്ല് ജയരാജൻ,​ യൂത്ത് കോൺഗ്രസ് നേതാക്കളായ ബഷീർ,​ ശരത്. വിക്ടർ രതീഷ്,​ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നന്ദു എന്നിവർ സംബന്ധിച്ചു.