pic

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാരനെ കടയ്ക്കാവൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ നഗരസഭയിലെ സാനിട്ടേഷൻ വർക്കറായ ബി. അജയകുമാറിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുതെങ്ങ് സ്വദേശിയായ ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അഞ്ചുതെങ്ങിലെ വസ്തുക്കൾ വിറ്റശേഷം കടയ്ക്കാവൂർ റെയിൽവേസ്റ്റേഷന് സമീപത്തെ ഒരു ലോ‌ഡ്ജിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. രണ്ട് ദിവസമായി റൂം അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ റൂമിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതായി തൊട്ടടുത്ത റൂമിലുള്ളവർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ലോ‌ഡ്ജുകാർ അറിയിച്ചതനുസരിച്ച് കടയ്ക്കാവൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.