രജനികാന്ത് നായകനാകുന്ന അണ്ണാത്തെയുടെ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി. കൊവിഡ് 19 വ്യാപനത്തെ തുടർന്നാണ് ഈ വർഷം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത പൊങ്കലിലേക്ക് നീട്ടിയത്. ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.അടുത്ത രണ്ട് മാസത്തേക്ക്
തൽസ്ഥിതി തുടരുമെന്നാണ് റിപ്പോർട്ടുകൾ.സൺ പിക്ചേഴ്സ് നിർമ്മിച്ച് ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ നയൻതാരയും കീർത്തി സുരേഷും ഖുശ്ബുവുമാണ് നായികമാരാകുന്നത്.