വെള്ളനാട്:വെള്ളനാട് കിടങ്ങുമ്മൽ നവഭാരത് സ്പോർട്ട്&ആർട്ട്സ് ക്ലബിൽ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി എം.എൽ.എ വാങ്ങി സ്ഥാപിച്ച ടെലിവിഷൻ കെ.എസ്.ശബരീനാഥൻ.എം.എൽ.എ ക്ലബ് ഭാരവാഹികൾക്ക് കൈമാറി.ക്ലബ് പ്രസിഡന്റ് ജി..മധുസൂദൻൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് സശി,ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതിഷ് കുമാർ,ക്ലബ് സെക്രട്ടറി സി.പി.ശശിധരൻ നായർ,വാർഡ് മെമ്പർ രാജലക്ഷ്മി,കെ.ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.