pic

തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയാൽ വിദേശങ്ങളിൽ മലയാളികളുടെ ആത്മഹത്യ ഉണ്ടാകുമെന്ന് കെ മുരളീധരൻ എം.പി പറഞ്ഞു. തീരുമാനം സർക്കാർ പിൻവലിക്കണം.പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. വന്ദേഭാരത് മിഷനിലും ചാർട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവർക്കും പരിശോധന നിർബന്ധമാക്കിയത് പിൻവലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം ലോക്ക്ഡൗൺ ലംഘനത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും, കുഞ്ഞനന്തന്റെ സംസ്‌കാര ചടങ്ങിൽ 5000 പേർ പങ്കെടുത്തിട്ട് കേസെടുത്തില്ലെന്നും കെ മുരളീധരൻ ആരോപിച്ചു.