വെഞ്ഞാറമൂട് : ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് കോഴി ഫോം തൊഴിലാളിയായ യുവാവിന് ഗുരുതര പരിക്ക്. കുളത്തൂപ്പുഴ സ്വദേശിയും കാരേറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കോഴി ഫാമിലെ തൊഴിലാളിയുമായ പ്രണവി (24) നാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.