വെഞ്ഞാറമൂട്:ടിവിയോ,ഓൺലൈൻ സൗകര്യമോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി ആറ്റിങ്ങൽ ബി.ആർ.സി.ആലന്തറ ഗവ.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലാണ് ഓൺലൈൻ ക്ലാസ് മുറി ഒരുക്കിയത്.ഓൺലൈൻ ക്ലാസുകൾക്ക് പുറമെ സംശയ നിവാരണത്തിനായി അദ്ധ്യാപകരുടെ സേവനവുമുണ്ട്.പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ മക്കാംകോണം ഷിബു , പി .ടി .എ പ്രസിഡന്റ് ബൈജു , എം.ഐ പ്യാരേലാൽ,ബി.ആർ.സി ട്രയിനർ വസന്തകുമാരി,എച്ച് .എം .ജി. ലീന തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് എച്ച് .എം അറിയിച്ചു.