വെഞ്ഞാറമൂട് : ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതര പരിക്ക്.വെഞ്ഞാറമൂട് വയ്യേറ്റ് മാണിക്കോട് മഹാദേവ ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ സുരേഷ് (49) ,ഭാര്യ ഷൈലജ (48) എന്നിവർക്കാണ് പരിക്കു പറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ബൈക്കിൽ വാമനപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഇവർ.റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച വയോധികനെ രക്ഷിക്കുന്നതിനായി ബ്രേക്കിടവെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവരെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.