കിളിമാനൂർ: കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കിളിമാനൂരിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. മുളയ്ക്കലത്തുകാവ് തപാലാഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു.വി.എസ്.സെൽവരാജ് അദ്ധ്യക്ഷനായിരുന്നു. രജിരാജ്, സജി രാജ് ,ഇർഷാദ് എന്നിവർ നേതൃത്വം നൽകി. തട്ടത്തുമല തപാലാഫീസിന് മുന്നിൽ അഡ്വ. നിസാർ ധർണ ഉദ്ഘാടനം ചെയ്തു. സുമിത്ത് അദ്ധ്യക്ഷനായിരുന്നു. ഷാജി, പ്രണവ്, കണ്ണൻ ,സജി.എന്നിവർ നേതൃത്വം നൽകി. പാപ്പാല ജംഗ്ഷനിൽ ടി.സന്തോഷ് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. കെ.ജി.ശ്രീകുമാർ, അരവിന്ദ് കളീലിൽ, ബാബു കുട്ടൻ രാഹുൽ .ബി.ആർ എന്നിവർ സംസാരിച്ചു, ദീപക്ക്, അമൽ, സന്തോഷ്, മുനീർ എന്നിവർ നേതൃത്വം നൽകി. കിളിമാനൂർ ജംഗ്ഷനിൽ ധർണ സി പി ഐ ജില്ലാ കൗൺസിൽ അംഗം എ.എം റാഫി ഉദ്ഘാടനം ചെയ്തു.ടി. താഹ, അദ്ധ്യക്ഷനായിരുന്നു. ജയേഷ് രാജ്, കാർവർണ്ണൻ, ജോയി എന്നിവർ നേതൃത്യം നൽകി. പുതിയകാവ് ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട് ധർണ ഉദ്ഘാടനംചെയ്തു. സുഹൈൽ ചൂട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി, രശ്മി, സൂരജ് എന്നിവർ നേതൃത്വം നൽകി. പുളിമാത്ത് തപാലാഫീസിനു മുന്നിൽ നടന്ന ധർണ എസ്.സുജിത്ത് ഉദ്ഘാടനം ചെയ്തു. എൽ.ആർ അരുൺ രാജ് അദ്ധ്യക്ഷനായിരുന്നു. ബി.അനീസ്, ഹരിശങ്കർ, അമൽ ,വിഷ്ണു, മഞ്ചേഷ് എന്നിവർ നേതൃത്വം നൽകി.