വെള്ളറട: ഓൺ ലൈൻ ക്ളാസുമായി ബന്ധപ്പെട്ട് പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ 25 ടിവികൾ സംഭാവന നൽകി. സാന്ത്വന ജാലകം 20-20 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ടിവികൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ ബൈജുപ്പണിക്കർ, ഹെഡ്മാസ്റ്റർ റിച്ചാർഡ്സെൻ, പ്രിൻസിപ്പൽ അപർണ കെ. ശിവൻ, സ്റ്റാഫ് സെക്രട്ടറി പ്രേമചന്ദ്രൻ, വാർഡ് മെമ്പർ ശശിധരൻ, അദ്ധ്യാപകരായ വി.എസ്. ചിത്രൻ, അനിൽ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.