ബമ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം - 2 തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചു. ചിത്രം ആഗസ്റ്റിൽ തുടങ്ങി ദൃശ്യം റിലീസ് ചെയ്ത ഡിസംബർ 19ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രചാരണം.എന്നാൽ സർക്കാരിന്റെ കൊവിഡ്- 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചിത്രീകരണം എന്നു തുടങ്ങാനാകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ജിത്തു ജോസഫ് പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം -2 നിർമ്മിക്കുന്നത്.