ആറ്റിങ്ങൽ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ആറ്റിങ്ങൽ ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്തെ കുടുംബാംഗങ്ങൾക്ക് സൗജന്യമായി രണ്ടാം ഘട്ട ഹോമിയോ മരുന്നുവിതരണം തുടങ്ങി. വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രഫ. എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, എസ്. വിപിൻ, ജയചന്ദ്രൻ,ബാബു, വത്സകുമാരൻ നായർ, മോഹനൻ, രാജേന്ദ്രൻ പിള്ള, രാഘവൻ, സുരേഷ് കുമാർ, വി. വിജയൻ, ബിജിത്ത്, സജിത, രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ബീനാ ബാബു, ഉഷാകുമാരി എന്നിവർ‌ സംസാരിച്ചു.