വർക്കല: ആർ.എസ്.പി വർക്കല നിയോജകമണ്ഡലം കമ്മിറ്റി ഇലകമൺ കുന്നുംപുറം കോളനിയിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷനും ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 60 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകി. വിളപുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ്. കൃഷ്ണകുമാർ ടെലിവിഷൻ സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.പി ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് ക്ലാരിയോൺ, മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ,സുധി ആർവൈഎഫ്, മണ്ഡലം പ്രസിഡന്റ് വർക്കലസനീഷ്, വിനീത്, ലെവിൻ, എന്നിവർ സംസാരിച്ചു.