വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി ആശുപത്രിയോട് കാട്ടുന്ന അവഗണനയ്ക്കെതിരെ കോൺഗ്രസ്‌ പനക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ആശുപത്രിപടിക്കൽ ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എൻ. എസ്. ഹാഷിം അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക്‌ അൻസർ ഉദ്ഘാടനം ചെയ്യും.