കല്ലമ്പലം :നാവായിക്കുളം ഗ്രാമപഞ്ചായത്തിന് സമീപം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ . പഞ്ചായത്ത് അനുമതിയില്ലാതെയാണ് 65 വർഷം പഴക്കമുള്ള ജീർണ്ണിച്ച കെട്ടിടത്തിനുമുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണാക്ഷേപം. പണം ദുർവിനിയോഗം ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ ശ്രമമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. സമ്പൂർണ ലോക്ക്ഡൗൺ ദിവസങ്ങളായ ഞായറാഴ്ചകളിൽ പോലും നിർമ്മാണം തുടരുകയാണ്. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിച്ചു.