മലയിൻകീഴ് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലയിൻകീഴ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ വ്യാപാരി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് മലയിൻകീഴ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർ
ണ സംഘടിപ്പിച്ചു.ജില്ല സെക്രട്ടറി ജയൻ.കെ.പണിക്കർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.സുരേഷ്കുമാർ,രാധാസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പങ്കെടുത്തു.