പാലോട്: ദളിത് ആദിവാസി മേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാലോട് റേഞ്ച് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.പി.കുമാർ നേതൃത്വം നൽകി.കെ.പി.സി .സി വൈസ് പ്രസിഡൻറ് മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.രഘുനാഥൻ നായർ ,പള്ളിവിള സലിം, അരുൺ രാജൻ, നിസാർ മുഹമ്മദ് സുൽഫി, ഇടവം ഷാനവാസ്, ഒഴുകു പാറ അസീസ്, കൊച്ചു കരിക്കകം നൗഷാദ്, രാജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.