കല്ലമ്പലം: ഉടമ അറിയാതെ പറമ്പിൽ നിന്ന് വാഴക്കുല വെട്ടിക്കൊണ്ടുപോയത് ചോദ്യം ചെയ്‌ത വീട്ടമ്മയെ അയൽവാസിയും ബന്ധുവുമായ യുവാവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. തോളൂർ സദ്ദാംമുക്ക് വി.വി. ഹൗസിൽ ആബിദാ ബീവിക്കാണ് മർദ്ദനമേറ്റത്. യുവാവ് തടിക്കഷ്ണം ഉപയോഗിച്ച് അടിച്ച് വീഴ്‌ത്തിയതായി ഇവർ പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാരമായി പരിക്കേറ്റ ഇവർ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ ചികിത്സ തേടി.