pic

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയതായി 14.87 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. സംസ്ഥാനത്തെ ആകെ വോട്ടർമാർ 2,62,24,501 പേരാണ്. നാലുലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ രണ്ട് തവണ കൂടി അവസരമുണ്ട്. 180 ട്രാൻസ്ജൻഡേഴ്‌സും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാകും തിരഞ്ഞെടുപ്പ് നടത്തുക. ഒക്ടോബറിലാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമയം രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുമണിവരെയാണ്. എന്നാൽ കൊവിഡ് പരിഗണിച്ച് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് സമയം നീട്ടണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ. പുതിക്കിയ വോട്ടർപട്ടിക ആഗസ്റ്റിലാകും പുറത്തിറങ്ങുക.