pic

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ജൂണ്‍ 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. നിത്യപൂജയും ആചാരപരമായ ചടങ്ങുകളും നടക്കും. അതേസമയം ക്ഷേത്രങ്ങളിൽ പത്തുപേരിൽ കൂടാതെ വിവാഹം നടത്താൻ അനുവാദമുണ്ട്.

തൃശ്ശൂരിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.