തിരുവനന്തപുരം: വിവേചനരഹിതമായി വർദ്ധിപ്പിച്ച വൈദ്യുതി ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക് ഡൗണിനെ തുടർന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുടെ മേൽ സർക്കാർ പകൽക്കൊള്ള നടത്തുകയാണ്. അമിത ബില്ലുകൾ സംബന്ധിച്ച് രണ്ട് ലക്ഷത്തോളം പരാതികൾ ലഭിച്ചിട്ടും 5000 പരാതികളിൽ മാത്രമാണ് വസ്തുതയുള്ളത് എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. അമിതതുക ഈടാക്കിയ എല്ലാ ബില്ലുകളും റദ്ദാക്കണമെന്നും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ അധികതുക തിരിച്ച് നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.