കാട്ടാക്കട : കാട്ടാക്കട മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഗ്രന്ഥശാലയ്ക്ക് ടെലിവിഷൻ നൽകി ഉദ്‌ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ, ടി.എസ്.സതികുമാർ, എസ്.ബൈജു,അജിതകുമാരി, അനിൽകുമാർ, ജയപ്രസാദ്, ലൈബ്രേറിയൻ ബിന്ദു കുമാരി, ബിനിത .ആർ, ആദർശ് .എസ്.എൽ, മനോജ് എന്നിവർ സംസാരിച്ചു.