ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അതിഷി മർലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇവർ പരിശോധനയ്ക്ക് വിധേയയായത്. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് എം.എൽ.എ. അതിഷി മർലെന ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആശംസിച്ചു.
അതിനിടെ, നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകൾ പുറത്തുവന്നതോടെ ഡൽഹിയിലെ കൊവിഡ് മരണം 1837 ആയി ഉയർന്നു.കൊവിഡ് ചികിത്സാ പ്രതിസന്ധിയുടെ പേരിൽ ഡൽഹി സർക്കാരിനെ സുപ്രീംകോടതി വീണ്ടും വിമർശിച്ചു. സത്യം പുറത്തുവരാതിരിക്കാൻ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.