ന്യൂഡൽഹി: എങ്ങനെയാണ് ഇന്ത്യൻ അധിനിവേശപ്രദേശം ചൈനയുടെ ഭാഗമായതെന്ന് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തിന് എങ്ങനെ 20 സൈനികരെ നഷ്ടമായെന്നും മോദി വ്യക്തമാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ അധീനതയിലുള്ള സ്ഥലം ചൈന കൈവശപ്പെടുത്തിയത് എങ്ങനെയാണ്? 20സൈനികർ വീരമൃത്യവരിച്ചതെന്തിന്?. എത്രസൈനികർക്ക് പരിക്കേറ്റിട്ടുണ്ട്?. എത്ര സൈനികരെ കണാതായിട്ടുണ്ട്? കോൺഗ്രസ് രാജ്യത്തിനും സൈന്യത്തിനും ഒപ്പമാണ്. വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. 20 ജവാൻമാരുടെ വീരത്യാഗം രാജ്യത്തിന്റെ മന:സാക്ഷിയെ ഇളക്കിമറിച്ചു. ഈ വേദനയെ അതിജീവിക്കാനുള്ള കരുത്ത് ഇവരുടെ കുടംബങ്ങൾക്ക് ഉണ്ടാകട്ടെയെന്നും സോണിയ പറഞ്ഞു.