thampanur-ravi

തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ സംസ്ഥാന സർക്കാരും പെട്രോൾ - ഡീസൽ വില വർദ്ധനയിലൂടെ കേന്ദ്രസർക്കാരും നടത്തുന്നത് കൊള്ളയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കരമന ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി കല്ലാട്ടുമുക്കിൽ കെ.എസ്.ഇ.ബി മണക്കാട് എ.ഇ ഒാഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണയിൽ കരമന ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആർ. ജയേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കമ്പറ നാരായണൻ, ജി.വി. ഹരി, ദേവരാജൻ, മുഹമ്മദ് ഹുസൈൻ സേട്ട്, മുട്ടത്തറ മോഹനൻ, പനത്തുറ പുരുഷോത്തമൻ, സുഭാഷ് ചന്ദ്ര ബോസ്, അച്ചുതൻ നായർ, കളിപ്പാൻകുളം പ്രഭാകരൻ, അനന്തപുരി മണികണ്ഠൻ, എം.എസ്. നസീർ, കൊഞ്ചിറവിള വിനോദ്, നെടുങ്കാട് ശ്രീകണ്ഠൻ, കാലടി സുരേഷ്, രമേഷ്, രാജ്മോഹൻ, സിമി, ബാലചന്ദ്രൻ, ഉപേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.