തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറങ്ങും. ഇന്നത്തെ മന്ത്രിസഭയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോകിനെ സപ്ലൈകോ സി.എം.ഡി ആയി സർക്കാർ നിയമിച്ചു.
സപ്ലൈകോ സി.എം.ഡി ആയിരുന്ന അലി അസ്ഗർ പാഷയെ സപ്ലൈകോ ജനറൽ മാനേജർ ആയും നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭ യോഗം തീരുമാനമെടുത്തത് നേരത്തെ പുറത്തുവന്നിരുന്നു.