നെടുമങ്ങാട് : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ അരുവിക്കര കളത്തറ റോഡരികത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (43) യെ നെടുമങ്ങാട് ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ രക്ഷിച്ചു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സി.എസ് കുമാരലാൽ 40 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയാണ് കൃഷ്ണൻകുട്ടിയെ കരയ്‌ക്കെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.