നെടുമങ്ങാട് : കൊവിഡ് രോഗ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നും ഉദാരവാദികളായ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സത്യഗ്രഹം സമരം സംഘടിപ്പിച്ചു.അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അശോകൻ അദ്ധ്യക്ഷത വഹിച്ചു.ആർ.മധു , പി.ജി പ്രേമചന്ദ്രൻ , ടി.പത്മകുമാർ , ആനാട് ഷജീർ , ജി.ഷൈജുകുമാർ , വേങ്കവിള സുരേഷ് , എസ്.ഐ സുനിൽ , സുനിൽരാജ് , ബിജു , ജാബിർ എന്നിവർ നേതൃത്വം നൽകി.ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സത്യഗ്രഹം എ.എ. റഹീമും കർഷകത്തൊഴിലാളി യൂണിയന്റെ സമരം ജില്ലാ പ്രസിഡന്റ് അഡ്വ.പി.രാമചന്ദ്രൻ നായരും ഉദ്ഘാടനം ചെയ്തു.