തിരുവനന്തപുരം: മത്സ്യമേഖലയ്‌ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.പി.സി.സി പ്രസി‌ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ തീരദേശ നേതൃവേദി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശനേതൃവേദി സംസ്ഥാന പ്രസിഡന്റ് വേളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാർ, ഫ്രാൻസിസ് ആൽബർട്ട്, പുല്ലുവിള ലോർതോൻ, ടോണി ഒളിവർ, പൊഴിയൂർ ബോസ്കോ, ഫ്രാൻസിസ് മൊറായിസ്, പുതിയതുറ സേവ്യർ, ആർ.വി. ജോളി, എം. റോബർട്ട്, ഷിനു വേളി തുടങ്ങിയവർ പങ്കെടുത്തു.