current-bill

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി നൽകിയ ബില്ലിനെ ചൊല്ലി ഉയരുന്ന വിവാദം മന്ത്രിസഭായോഗത്തിലുമെത്തി. ചില മന്ത്രിമാർ യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും വൈദ്യുതിമന്ത്രി അസുഖം കാരണം അവധിയിലായത് കാരണം ചർച്ചയ്ക്കെടുക്കാതെ മാറ്റി. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി തന്നെ അറിയിക്കുകയായിരുന്നു.

ഉപയോഗിക്കാത്ത വൈദ്യുതിക്ക് കെ.എസ്.ഇ.ബി ഉയർന്ന നിരക്കിൽ പണമീടാക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണെന്നും പ്രതിപക്ഷം ഇത് ആയുധമാക്കുകയാണെന്നും മന്ത്രിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.