നെടുമങ്ങാട് : ഓൺലൈൻ പഠന സൗകര്യമിലാത്ത കുട്ടികൾക്കായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സ്പോൺസർ ചെയ്ത രണ്ടു ടി.വി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ മധു ഇളവട്ടം ബി.ആർ.എം.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് രജനിദേവി ക്കു കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എൽ ബൈജു, നന്ദിയോട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഉദയകുമാർ, അദ്ധ്യാപികമാരായ അരുൺ ചന്ദ്ര, സ്വപ്ന മിനി, അനിൽകുമാർ,അസോസിയേഷൻ നെടുമങ്ങാട് മേഖലാ കൺവീനർ പദ്മലോചനൻ,അനിൽ,അശ്വതി,മോഹനൻ,അനീഷ്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.