നെടുമങ്ങാട് :സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ 99 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച്,ഓരോ ബ്രാഞ്ചിലും ഏഴു കേന്ദ്രങ്ങളിലാണ് ധർണ നടന്നത്.മുക്കോലയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ചെയർമാൻ ജെ.ഷിജുഖാൻ,പൂവത്തൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എസ് ബിജു,താന്നിമൂട്ടിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു,ഉളിയൂരിൽ കൗൺസിലർ ബി.സതീശൻ എന്നിവർ നേതൃത്വo നൽകി.