അമരവിള : കൊല്ലയിൽ പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാന ലംഘനത്തിനും ഭരണപരാജയത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് അദ്ധ്യക്ഷൻ അമ്പലം അജയൻ അദ്ധ്യക്ഷനായി. മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത്കുമാർ, നെടിയാംകോട് അജേഷ്, അഡ്വ. മഞ്ചവിളാകം പ്രദീപ്, അരുവിയോട് സജി, പരക്കുന്നിൽ അനിൽ, വാർഡ് മെമ്പർമാരായ ശശികല, രമേഷ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.