വർക്കല: പുരോഗമന ചിന്താഗതിക്കാരായ ഒരുകൂട്ടം പ്രവാസികൾ ചേർന്ന് നാലാ വർഷം മുമ്പ് രൂപം നൽകിയ വാട്ട്സ് ആപ്പ് കൂട്ടായ്മയായ മുന്നേറ്റം വർക്കല ഓൺലൈൻ വിദ്യാഭ്യാസം നിർദ്ധനവിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അഡ്വ. വി.ജോയി എം.എൽ.എ ആരംഭിച്ച ഗൃഹപാഠം പദ്ധതിക്ക് ആദ്യഘട്ടമായി 10 ടിവികൾ സംഭാവന ചെയ്തു.മുന്നേറ്റം വർക്കലയിലെ ട്രഷറർ അഡ്വ.സി.എസ്.രാജീവിൽ നിന്നും ടിവികൾ എം.എൽ.എ ഏറ്റുവാങ്ങി.സുനിൽ മർഹബ,ബൈജുസലാം,റാഫി,ബിജി എം ഇല്യാസ്, മനു, സുഭാഷ് എന്നിവർ സംബന്ധിച്ചു.ആർ.വിജയകുമാർ ചെയർമാനായ മുന്നേറ്റം വർക്കല കഴിഞ്ഞ നാല് വർഷത്തിനിടയിൽ മണ്ഡലത്തിലെ 48 പേർക്ക് 20ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ നൽകിയിട്ടുണ്ട്.