congrass

പാറശാല: എൽ.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ അമിതമായ വൈദ്യുതി ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ ധർണ നടത്തി.പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ധർണ മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി സെക്രട്ടറിമാരായ പാറശാല സുധാകരൻ, അഡ്വ. മഞ്ചവിളാകം ജയകുമാർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, ഡി.സി.സി അംഗം അഡ്വ.ജോൺ,എ.സി.രാജു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പാറശാല രാജൻ, ജാഷർ ഡാനിയേൽ,വി.കെ.ജയറാം, കൊറ്റാമം മോഹനൻ, രാമചന്ദ്രൻ നായർ, മണ്ഡലം വൈസ് പ്രസിഡന്റ്മാരായ വേലപ്പൻ നായർ, വിൻസർ, സുമേഷ്, മാലിക്ക് മുഹമ്മദ്, മണ്ഡലം സെക്രട്ടറിമാരായ മണി, അയ്ങ്കാമം ശശി,പത്മകുമാർ, ഷിജു, ഗിരിജ, സേവാദൾ ജില്ലാ സെക്രട്ടറി എൻ.എസ്.ബിജു, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെ.കെ.ജസ്റ്റിൻരാജ്, ലിറ്റ് വിന്ജോയ്,എ.ടി.ജോയി, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.