നെടുമങ്ങാട് :സമ്പൂർണ ലോക്ഡൗൺ കാലയളവിൽ അധിക ഡ്യൂട്ടി ഏറ്റെടുത്ത് മികച്ച സേവനം കാഴ്ചവച്ച നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരായ വി.രമേശൻ,പി.ടി.അനീഷ്‌, ജി.അനൂപ്, എം.എസ്.സന്തോഷ് കുമാർ,ശ്യാം, എസ്.രാജേഷ് കുമാർ,കെ.മധുസൂദനൻ എന്നിവരെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആദരിച്ചു.ഡി.ടി.ഒ കെ.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സി.ഐ എ.ഹംസത്ത്, എ.ഡി.ഇ ചന്ദ്രശേഖരൻ, അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോൻ,ട്രഷറർ എൻ.ബി.ജ്യോതി,പി.എസ്.സുമേഷ് ബാബു,എസ്.കെ വിപിൻ, ബി.വിനീഷ് ബാബു,ബി.ശശികുമാർ,എ.സലീം,ആർ.സി.രാജേഷ്, ജി.എസ് സച്ചിൻ,വി.എസ് ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.