kri

മുടപുരം :ലോക്ക് ഡൗണിന്റെ മറവിൽ ദിനംപ്രതി ഡീസലിനും പൊട്രോളിനും വില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി കുറക്കടയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ഉപരോധിച്ചു.
ഉപരോധസമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷെമീർ കിഴുവിലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപരോധസമരത്തിൽ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, മുട്ടപ്പലം സജിത്ത്, ആന്റണി ഫിനു, മോനിഷ് പെരുങ്ങുഴി,പഞ്ചായത്തംഗങ്ങളായ ഷാജഹാൻ, ബിജു, കെ. ഓമന, സൈനാ ബീവി, സുജ, മിനി, എ.ആർ.നിസാർ, എസ്.ജി. അനിൽകുമാർ,ജയന്തി കൃഷ്ണ, നൗഷാദ് ചിറയിൻകീഴ്, പനയത്തറ ഷെരീഫ്,യാസിർ യഹിയ, സഫ് വാൻ, ഇർഫാൻ, ഷാഹിർ,സുനീർ,അനസ്,സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.