തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ജൂൺ 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്.

നിത്യപൂജയും ആചാരപരമായ ചടങ്ങുകളും നടക്കും. പരമാവധി പത്ത് പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്താം. കർക്കിടക വാവുബലി സാമൂഹ്യ അകലം പാലിച്ച് നടത്താൻ കഴിയില്ലെന്നും ബലിചടങ്ങുകൾ നടത്തുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്തി ക്ഷേത്രങ്ങൾ അടയ്ക്കുന്നതിനെക്കുറിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. 30 നു ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും.