നെയ്യാറ്റിൻകര: അവണാകുഴി പ്രബോധിനി ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അവണാകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സോമൻ, ഗ്രാമ പഞ്ചായത്ത് അംഗം സുനിതാറാണി,ഗ്രന്ഥശാലാ സെക്രട്ടറി കെ.ജയകുമാർ, ബാങ്ക് ഭരണ സമിതി അംഗം താന്നിമൂട് അജി,എം.ജി.വിജയൻ,എസ്.എസ്.ബൈജു തുടങ്ങിയവർ പങ്കെടുത്തു.