നെടുമങ്ങാട് : ഇന്ധനവില വർദ്ധനവിനെതിരെ യുവജനതാദൾ (എസ്) നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനട പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് സി.എസ് അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ജനതാദൾ മണ്ഡലം പ്രസിഡന്റ് കരിപ്പൂര് വിജയകുമാർ ഉദ്‌ഘാടനം ചെയ്തു.വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ് വി.എസ് സുധീഷ് മുഖ്യപ്രഭാഷണം നടത്തി.എം.ഐ കണ്ണൻ,അഭിന, ഷിജു കൊല്ലമലയം, ശ്രീലേഖ, നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.