b

കടയ്ക്കാവൂർ:യുവാവ് വീടിനുളളിൽ മരിച്ച നിലയിൽ കാണപ്പെട്ടു.അഞ്ചുതെങ്ങ് മീരാൻകടവ് ആലുംമൂട്ടിൽ അജയകുമാർ (43) നെയാണ് കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 9 മണി കഴിഞ്ഞാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മുൻ കടയ്ക്കാവൂർ കെ. എസ്. ഇ. ബി. ദിവസ വേതന ജീവനക്കാരനായിരുന്നു മരണമടഞ്ഞ അജയകുമാർ. ആറ്റിങ്ങൽ നഗരസഭ സാനിട്ടേഷൻ വർക്കറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഭാര്യ സുനിത.കോവിഡ് ടെസ്റ്റിനും പോസ്റ്റ് മാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.