congrass

പാറശാല: ഇന്ത്യൻ അതിർത്തിയിൽ കടന്ന് കയറി ഇന്ത്യൻ ജവാൻമാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ചൈനീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും ജീവത്യാഗം നടത്തിയ ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടും പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാറശാലയിൽ അനുശോചന യോഗം സംഘടിപ്പിച്ചു.പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസിൻറെ നേതൃത്വത്തിൽ നടന്ന യോഗം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു.കെ.പി.സി സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി സെക്രട്ടറി പാറശാല സുധാകരൻ, സുനിൽകുമാർ, അഡ്വ.ജോൺ, രാജൻ,ലെൽവിൻ ജോയ്, ഷാലിൻരാജ്, സുമേഷ്, ജഗൻ, ബൈജു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പ്രവർത്തകർ ചേർന്ന് ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു.