maramadi

കല്ലമ്പലം: നാളുകൾക്കിപ്പുറം വീണ്ടും പള്ളിക്കൽ പുഴ പാടശേഖരത്തിൽ ഞാറ്റുപാട്ടിനൊപ്പം വീണ്ടും മരമടിയുടെ താളമുയർന്നു. കർഷകസംഘം പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളത്തിന് പിന്തുണ അർപ്പിച്ചാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. കർഷകസംഘം ഏരിയാ കമ്മറ്റിയംഗം സീനത്താണ് ആറേക്കറിലെ ഇവിടത്തെ കൃഷിക്ക് നേതൃത്വം നൽകുന്നത്. മരമടിച്ച് നിരപ്പാക്കിയ പാടത്ത് ഞാറ് നട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായ കെ.എൻ. ബാലഗോപാൽ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വി. ജോയി എം.എൽ.എ, സി.പി.എം ജില്ലാകമ്മറ്റിയംഗം അഡ്വ. മടവൂർ അനിൽ, കർഷകസഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രൻ, സംസ്ഥാനസമിതിയംഗം എസ്. ഹരിഹരൻപിള്ള, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, എം.എ. റഹിം, സജീബ് ഹാഷിം, ബിജിമോൾ, സോമസുന്ദരൻപിള്ള, സജാദ് ഹൈദർ, മാധവൻകുട്ടി എന്നിവർ സംസാരിച്ചു.