തിരുവനന്തപുരം : കൊവിഡ് കാലത്തെ വാറ്റ് നോട്ടീസ് പിൻവലിക്കുക, വാറ്റ് കുടിശിക വൺ ടൈം സെറ്റിൽമെന്റ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയന്റെ നേതൃത്വത്തിൽ നടന്ന ധർണ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കുച്ചപ്പുറം തങ്കപ്പൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നാരായണൻകുട്ടി, എൻ. രാജേന്ദ്രബാബു, വനിത സംസ്ഥാന പ്രസിഡന്റ് സിന്ധു രഘു നാഥ്, വി. വില്യം ലാൻസി, സജൻ ലാൽ, പ്രിയ കുമാർ, സന്തോഷ് കുമാർ, സുധീർ, ശാസ്തമംഗലം അരുൺ, വേണു വിലങ്ങറ എന്നിവർ സംസാരിച്ചു.