നെടുമങ്ങാട് : ഓൺലൈൻ വിദ്യാഭ്യാസം കാടിന്റെയും നാടിന്റെയും മക്കൾക്കായി എന്ന സന്ദേശവുമായി കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ സഹകരണത്തോടെ തിരുവനന്തപുരം ഇമ്പാക്ട് ലയൺസ്‌ ക്ലബ് നന്ദിയോട് പഞ്ചായത്തിലെ പച്ചമല അങ്കണവാടിയിൽ ടി.വി സമ്മാനിക്കും. ഇന്ന് രാവിലെ 10ന് എം.ജെ.എഫ് ലയൺ സി.എ അലക്സ്‌ കുര്യാക്കോസിൽ നിന്ന് വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. ചന്ദ്രൻ ഏറ്റുവാങ്ങും. ക്ലബ്‌ പ്രസിഡന്റ്‌ പി.എം.ജെ.എഫ് ലയൺ എസ്. സനകൻ, ലയൺ ഡോ. ഗോപകുമാർ, റീജിയൺ ചെയർപേഴ്സൺ ലയൺ റെജി ഉമ്മർ, നന്ദിയോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ബീന സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയകുമാർ തുടങ്ങിയവർ പങ്കെടുക്കും. കൊവിഡ് 19 പ്രതിരോധ മുഖാവരണ വിതരണവും നടക്കും.