പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ടി വി നൽകുന്നു. ഇന്ന് ഉച്ചയ്‌ക്ക് നടക്കുന്ന ചടങ്ങിൽ എസ്.കെ.വി സ്‌കൂൾ വിദ്യാർത്ഥികളായ അർജ്ജുൻ,​ അഭിനന്ദ് എന്നിവർക്ക് ടി വി കൈമാറും. പ്ലാവറ സീക്കൺ ഹീറോ വാഹന ഡീലർ, പ്രവാസി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പത്മാലയം മിനി ലാൽ, സുമ ഫ്ലക്‌സ് പ്രിന്റിംഗ് മാനേജർ ശ്രീരാജ്, വിഷ്‌ണു എന്നിവരാണ് ടിവി നൽകുന്നത്. വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലേക്ക് ദ്രോണാചാര്യ അവാർഡ് ജേതാവ് പ്രദീപ് കുമാർ നൽകുന്ന മാസ്‌കുകളും വിതരണം ചെയ്യും.