പാറശാല: പഞ്ചായത്ത് ഭരണ സമിതിയുടെ വാഗ്ദാന ലംഘനത്തിനും ഭരണ പരാജയത്തിനും സ്വജന പക്ഷപാതത്തിനും എതിരെ ബി.ജെ.പി. കൊല്ലയിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു.കൊല്ലയിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അമ്പലം അജയൻ അദ്ധ്യക്ഷത വഹിച്ചു.നെടിയാംകോട് അജേഷ്, മഞ്ചവിളാകം കാർത്തികേയൻ,കൊല്ലയിൽ അജിത്കുമാർ,അഡ്വ.മഞ്ചവിളാകം പ്രദീപ്,അരുവിയോട് സജി,പരക്കുന്നിൽ അനിൽ,വാർഡ്മെമ്പർമാരായ ശശികല,രമേഷ്,ബിന്ദു എന്നിവർ സംസാരിച്ചു.