നെടുമങ്ങാട് : ആനാട് കിഴക്കേലയിൽ മൂഴിയാംവിള വീട്ടിൽ സുജിത്ത് (38) കിണറ്റിൽ വീണ് മരിച്ചു.കൂലിപ്പണിക്കാരനാണ്. ഇന്നലെ രാത്രി ഏഴരയോടെ വീട്ടുമുറ്റത്തെ കിണറിൽ വീഴുകയായിരുന്നു. നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾ ഉടൻ സ്ഥലത്തെത്തുകയും ഫയർ ഓഫീസർ കുമാരലാൽ കിണറ്റിൽ ഇറങ്ങി സുജിത്തിനെ കരയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.